Your Image Description Your Image Description

കാത്തിരിപ്പിനൊടുവിൽ ഐഫോൺ 17 സീരിസ് ഇന്ന് പുറത്തിറങ്ങും. ആപ്പിളിൻ്റെ ഓ ഡ്രോപ്പിങ് (Awe-dropping) പരിപാടിയിലാണ് പുതിയ ജനപ്രിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുക. ഇന്ത്യന്‍ സമയം രാത്രി 10:30 നാണ് പരിപാടി ആരംഭിക്കുക. . “Awe Dropping” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ യുഎസിലെ കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ ആണ് “Awe Dropping” നടക്കുന്നത്.

ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിവയാണ് അടുത്ത തലമുറ ഐഫോണ്‍ ലൈനപ്പില്‍ അവതരിക്കുക.പുതിയ ഐഫോണ്‍ 17 ലൈനപ്പിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ്, എയര്‍പോഡ്‌സ്, മറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയും കമ്പനി പുറത്തിറക്കും.

അതേസമയം ഈ പരിപാടി തത്സമയമാണോ അതോ മുൻകൂട്ടി റെക്കോർഡുചെയ്‌തതാണോ എന്ന് വ്യക്തമല്ല. ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 17 ലോഞ്ചിന്റെ ലൈവ് സ്ട്രീമിൽ ട്യൂൺ ചെയ്യാൻ ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ടിവി ആപ്പ് അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ സന്ദർശിക്കാം.

Related Posts