Home » Blog » Kerala » കളത്തിയിലെ വാക്കുതർക്കം താരങ്ങൾക്ക് തിരിച്ചടിയായി; നിയമലംഘനത്തിന് യശസ്വിക്കും ആസിത്തയ്ക്കും എതിരെ ഐസിസിയുടെ പിഴ നടപടി
ac05090fe8fc1b82283c6e8a6e07951a

കൊളംബോ: മത്സരത്തിനിടെ ഉണ്ടായ വാക്കുതർക്കവും പിന്നാലെയുണ്ടായ തലമുട്ടലും ഒടുവിൽ ഐസിസി നടപടിയിലേക്ക്. ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാളിനും ശ്രീലങ്കൻ ബൗളർ അസിത ഫെർണാണ്ടോയ്ക്കുമാണ് മത്സരഫീസിന്റെ 25 ശതമാനം വീതം പിഴ ചുമത്തിയത്. ഇരുവർക്കും ഓരോ ഡീമെറിറ്റ് പോയിന്റും ലഭിച്ചു.

 

കളിക്കാർ തമ്മിലുള്ള അനുചിതമായ ശാരീരിക സമ്പർക്കവുമായി ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ലംഘിച്ചതിനാണ് നടപടി. ഐസിസി മാച്ച് റഫറി ആന്റി പൈക്രോഫ്റ്റ് നിർദേശിച്ച ശിക്ഷ ഇരുവരും അംഗീകരിച്ചതോടെ പ്രത്യേക ഹിയറിങ് വേണ്ടിവന്നില്ല. ഓൺ ഫീൽഡ് അമ്പയർമാരായ അഹ്‌സൻ റാസ, ഷർഫുദ്ദൗള ഇബ്‌നു ഷാഹിദ്, തേർഡ് അമ്പയർ റോഡ് ടക്കർ, ഫോർത്ത് അമ്പയർ പ്രകീത് രാംബുക്‌വെല്ല എന്നിവരാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

 

ടെസ്റ്റിന്റെ ഒന്നാം ദിവസം 17-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അതുവരെ അസിത ഫെർണാണ്ടോയെ മൂന്ന് ഫോറുകൾ അടിച്ച് അർധസെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്നു യശസ്വി. എന്നാൽ അവസാന പന്തിൽ അസിത ബെയ്ൽസ് ഇളക്കി യശസ്വിയെ 45 റൺസിൽ പുറത്താക്കി. ഗ്രൗണ്ട് വിടുന്നതിനിടെ ലങ്കൻ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഏതോ വാക്കാണ് യശസ്വിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് തിരിഞ്ഞെത്തിയ യശസ്വിയും അസിതയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇരുവരും പരസ്പരം തലമുട്ടുകയും ചെയ്തു. ശ്രീലങ്കൻ താരങ്ങൾ ഇടപെട്ടാണ് ഇരുവരെയും മാറ്റിയത്.

 

സംഭവത്തിന് പിന്നാലെ യശസ്വിക്കെതിരെ മുൻ താരങ്ങളായ അജയ് ജഡേജയും ചേതേശ്വർ പൂജാരയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഐസിസി നടപടിയുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഒടുവിൽ മത്സരഫീസിന്റെ 25 ശതമാനം പിഴയും ഓരോ ഡീമെറിറ്റ് പോയിന്റും എന്ന നിലയിലാണ് ഇരുവർക്കുമെതിരായ നടപടി. ഗ്രൗണ്ടിലെ ഒരു നിമിഷത്തെ തർക്കം ഒടുവിൽ ഐസിസിയുടെ അച്ചടക്ക നടപടിയിലേക്കാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *