കട്ടപ്പനയിലെ ലോട്ടറി ഏജൻസിയിൽ മോഷണം

ഇടുക്കി: കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ലോട്ടറി ഏജൻസിയിൽ മോഷണം. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ ആണ് മോഷണം നടന്നത്. കടയുടെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മൂന്നര ലക്ഷം രൂപയുടെ ലോട്ടറിയും മോഷണം പോയി. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ലോട്ടറി ഏജൻസിയുടെ താഴ് തകർത്ത ശേഷം അകത്തുകടന്നാണ് മോഷണം നടത്തിയത്.

മോഷണം നടത്തിയ ആളുടെ ദൃശ്യങ്ങൾ ലോട്ടറി ഏജൻസിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചും കയ്യുറ ധരിച്ചുമാണ് മോഷ്ടാവ് എത്തിയത്. ഇയാൾ ലോട്ടറിയും പണവും ബാഗിൽ നിറച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. സ്ഥലത്ത് കട്ടപ്പന പോലീസ് എത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കട്ടപ്പന നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ സമാനമായ രീതിയിൽ മുൻപും മോഷണം നടന്നിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *