ഓ ബൈ ഓസിയിലെ തട്ടിപ്പ് കേസ്; സാമ്പത്തിക തിരിമറി തെളിഞ്ഞതോടെ പ്രതികൾ ഒളിവിൽ, ഫോൺ സ്വിച്ച് ഓഫ്

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ സാമ്പത്തിക തിരുമറി തെളിഞ്ഞതോടെ പ്രതികൾ ഒളിവിൽ. രണ്ടുദിവസമായി പ്രതികളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. പ്രതികളെ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങിയതായി പോലീസ് അറിയിച്ചു. പ്രതികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നും 66 ലക്ഷം രൂപ ക്യുആർ കോഡ് വഴിയെത്തിയതായി പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാൻ ആയി പോലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു. ഇന്ന് ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും പ്രതികൾ ഒളിവിൽ പോയതോടെ ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കം ആരംഭിച്ചു.

പണം അക്കൗണ്ടിൽ എത്തിയെങ്കിലും ഈ പണം എങ്ങനെ ചെലവാക്കിയതെന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായി ഇവർക്ക് അക്കൗണ്ടുകൾ ഉള്ള ബാങ്കിൽ അന്വേഷണസംഘം ഇന്ന് നേരിട്ട് എത്തി പരിശോധന നടത്തും. അതെ സമയം, ഓഡിറ്ററെ ഉപയോഗിച്ച് ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കും. ദിയകൃഷ്ണയുടെ സ്ഥാപനം നികുതി അടച്ചതിന് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് തേടുന്നുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *