Home » Blog » Business » ഓണാഘോഷങ്ങളുടെ ഭാഗമായി മുണ്ടുകളം തീര്‍ത്ത് രാംരാജ് കോട്ടണ്‍
4

കൊച്ചി മരട് ഫോറം മാളിൽ രാം രാജ് കോട്ടൺ 1000 ചതുരശ്ര അടിയിൽ വിവിധതരം മുണ്ടുകളുപയോഗിച്ച് അത്തപ്പൂക്കള മാതൃകയിൽ തീർത്ത മുണ്ടു കളം

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളം മാതൃകയില്‍ മുണ്ടുകളം തീര്‍ത്ത് രാംരാജ് കോട്ടണ്‍. കൊച്ചി ഫോറം മാളിലാണ് ആയിരംചതുരശ്ര അടി വിസ്തൃതിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’ രാംരാജ് കോട്ടണ്‍ അനാച്ഛാദനം ചെയ്തത്. പരമ്പരാഗത പൂക്കളത്തിന്റെ മാതൃകയില്‍ വിവിധതരം മുണ്ടുകള്‍ ചേര്‍ത്തുവെച്ചാണ് ഈ വിസ്മയകരമായ കലാവിരുത് തീര്‍ത്തത്.
ഓണക്കാലത്ത് മലയാളികള്‍ തങ്ങളുടെ വസ്ത്രാലങ്കാര പാരമ്പര്യം അഭിമാനത്തോടെയാണ് കാണുന്നത്. രാംരാജ് കോട്ടണിന്റെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വൈവിധ്യമാര്‍ന്ന ഓണം മുണ്ടുകളുടെ ശേഖരമാണ് ഈ മുണ്ടുകളത്തില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ മുണ്ടിലെയും വ്യത്യസ്തമായ കരകളും, വര്‍ണ്ണങ്ങളും, നെയ്ത്തുകളും കേരളത്തിന്റെ സാംസ്‌കാരിക തനിമയെയും കൈത്തൊഴില്‍ വിദഗ്ധരുടെ അധ്വാനത്തെയും വിളിച്ചോതുന്നു.
ഒരു പൂക്കളത്തിലെ ഓരോ പൂവും വ്യത്യസ്തമായിരിക്കുന്നത് പോലെയാണ് ഈ മുണ്ടുകളമെന്ന് രാംരാജ് കോട്ടണ്‍ സ്ഥാപകനും ചെയര്‍മാനുമായ കെ.ആര്‍. നാഗരാജന്‍ പറഞ്ഞു. കേരളീയരുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഏറ്റവും മികച്ചതും വൈവിധ്യമാര്‍ന്നതുമായ മുണ്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.