ഒരു മാസത്തിനുള്ളിൽ മുംബൈയിൽ നിന്ന് പിടികൂടിയത് 41 പാമ്പുകളെ

മുംബൈ: മുംബൈ നഗരത്തിലെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊന്നായ ബാന്ദ്ര-കുർള കോംപ്ലക്സിൽ നിന്ന് ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 41 പെരുമ്പാമ്പുകളെ. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന് പേരുകേട്ടതാണ് ഈ കോംപ്ലക്സ്. വന്യജീവി രക്ഷാപ്രവർത്തകർ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രകാരം, ജൂൺ 4 നാണ് ആദ്യമായി പെരുമ്പാമ്പിനെ ഇവിടെനിന്നും പിടികൂടിയത്. പിന്നാലെ നാൽപത് എണ്ണം വേറെ. വന്യജീവി വിദഗ്ധരും പാമ്പുകളെ രക്ഷിക്കുന്ന എൻജിഒകളും അടക്കം നിരവധി പേ‍ർ ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് മാത്രമാണ് 41 പെരുമ്പാമ്പുകളെ പിടികൂടിയത്.

പെരുമ്പാമ്പിനെ കാണുന്ന സംഭവങ്ങൾ പ്രദേശത്ത് വളരെ സാധാരണമായി കഴിഞ്ഞിരിക്കുകയാണ്. കാൽനട യാത്രക്കാർ, പൂന്തോട്ടം നോക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, കോ‍ർപ്പറേറ്റ് ഓഫീസ് ജീവനക്കാർ എന്നിങ്ങനെ നിരവധിപ്പേരാണ് പാമ്പിനെ കണ്ടതായി വിശദമാക്കി സഹായം തേടിയിട്ടുള്ളത്. എയ‍ർ കണ്ടീഷന് ഡക്ടിലൂടെ കോൺഫറൻസ് ഹാളിലേക്ക് വീണ പെരുമ്പാമ്പിനെയായിരുന്നു ജൂൺ 4ന് രക്ഷിച്ചത്. ദേശീയ പാതയിലെ പില്ലറുകൾക്ക് സമീപത്ത് നിന്നും ഇന്റ‍ർനെറ്റ് കേബിളുകളിൽ നിന്നും പാമ്പുകളെ കണ്ടെത്താൻ തുടങ്ങിയത് ഇതിന് ശേഷമാണ്.

ജൂൺ 25നാണ് ഒറ്റയടിക്ക് ഏറ്റവുമധികം പെരുമ്പാമ്പുകളെ രക്ഷിച്ചത്. കൗശിക് കേനി എന്ന സ്നേക്ക് റസ്ക്യൂവറാണ് മിഥി നദിക്ക് സമീപത്തെ കെട്ടിട നിർമ്മാണ സൈറ്റിന് സമീപത്ത് നിന്ന് 10 പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. ഒരു പെരുമ്പാമ്പിനെ വാഹനമിടിച്ച് ചത്തതിന് പിന്നാലെ നടത്തിയ പരിശധനയിൽ മേഖലയിൽ നിന്ന് വാഹനങ്ങൾക്ക് ഉള്ളിൽ നിന്ന് വരെയായി പത്ത് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *