ഒഡിഷയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പത്തുപേർ അറസ്റ്റിൽ

ഒഡിഷയിലെ ഗോപാലപുർ ബീച്ചിൽ കോളേജ് വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത നാലുപേർ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരുടെ അറസ്റ്റ് രേഖപെടുത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഞാറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് യുവതി ബീച്ചിൽ എത്തിയത്. ആൺ സുഹൃത്തിനൊപ്പം ബീച്ചിലേക്കെത്തിയ യുവതിയെ ഒരുകൂട്ടം യുവാക്കൾ ആക്രമിക്കുകയായിരുന്നു. ശേഷം ആൺ സുഹൃത്തിനെ കെട്ടിയിട്ടശേഷം ബീച്ചിന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി. മൂന്ന് പേർ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ബാക്കിയുള്ളവർ യുവാവിനെ മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *