ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ : ഐ.എച്ച്.ആര്‍.ഡി വിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (രണ്ട് സെമസ്റ്റര്‍) (യോഗ്യത-ഡിഗ്രി), സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (രണ്ട് സെമസ്റ്റര്‍) (യോഗ്യത-എം. ടെക്/ബി.ടെക്/എം.സി.എ/ബി.എസ് സി(സി.എസ്)/എം.എസ്.സി (സി.എസ്)/ബി.സി.എ,) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ ഡിപ്ലോമ (രണ്ട് സെമസ്റ്റര്‍) (യോഗ്യത-എസ്.എസ്.എല്‍.സി/തത്തുല്യം), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഡിപ്ലോമ (ഒരു സെമസ്റ്റര്‍) (യോഗ്യത-പ്ലസ് ടു/തത്തുല്യം), ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ഒരു സെമസ്റ്റര്‍) (യോഗ്യത-എസ്.എസ്.എല്‍.സി/തത്തുല്യം) എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.ihrdadmissions.org വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റ് ഔട്ട് സഹിതം മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 13 ന് മുമ്പ് സമര്‍പ്പിക്കണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *