Your Image Description Your Image Description

കാലിഫോര്‍ണിയ: പുതുതായി പുറത്തിറക്കിയ ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളുടെയും ബാറ്ററി സ്പെസിഫിക്കേഷനുകൾ ആപ്പിൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മാക്റൂമേഴ്‌സിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ യൂറോപ്പിലെ വെബ്‌സൈറ്റിന്‍റെ പ്രൊഡക്‌ട് പേജിൽ ഡിവൈസുകളുടെ ബാറ്ററി ശേഷി പ്രസിദ്ധീകരിച്ചു. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ട ബാറ്ററി കരുത്തുകള്‍ ഇങ്ങനെയാണ്.

ഐഫോണ്‍ 17 സീരീസ്: ബാറ്ററി സ്പെസിഫിക്കേഷനുകള്‍

ഐഫോൺ 17ന് 3,692 എംഎഎച്ച് ബാറ്ററി ശേഷി ലഭിക്കുമെന്ന് മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 16-നേക്കാൾ 3.7 ശതമാനം കൂടുതൽ ആണിത്. ഐഫോൺ എയറിന് 3,149 എംഎഎച്ച് ബാറ്ററി ലഭിക്കും. അതേസമയം, ഐഫോൺ 17 പ്രോയ്ക്ക് 4,252 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഐഫോൺ 16 പ്രോയേക്കാൾ 18.7 ശതമാനം കൂടുതൽ ആണിത്. ഐഫോൺ 17 പ്രോ മാക്‌സിന് 5,088 എംഎഎച്ച് ബാറ്ററി ലഭിക്കും. ഇത് ഐഫോൺ 16 പ്രോ മാക്‌സിനേക്കാൾ 8.6 ശതമാനം കൂടുതൽ ആണ്.

 

 

Related Posts