എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ടി. നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായിരുന്ന ടി. നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വെെകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തില്‍. രണ്ടുമണി മുതല്‍ ശിശുക്ഷേമ സമിതിയില്‍ പൊതുദര്‍ശനമുണ്ടാകും. 84 വയസായിരുന്നു. ടി. രാധാമണിയാണ് ഭാര്യ.

ഓള്‍ ഇന്ത്യ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നാരായണന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തില്‍ തന്നെ രക്ഷാധികാരികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ട്രഷററായും ഏറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍: എന്‍. സുസ്മിത ( മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്റര്‍), എന്‍. സുകന്യ(കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍, എഐഡിഡബ്ല്യൂഎ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി). മരുമക്കള്‍: യു.പി ജോസഫ്, ജെയിംസ് മാത്യു (തളിപ്പറമ്പ് മുന്‍ എംഎല്‍എ).

More From Author

Leave a Reply

Your email address will not be published. Required fields are marked *