Home » Blog » kerala Mex » ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചതിന്റെ ഫലം’; ഗണേഷ് കുമാറിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
rahul-mamkootathil-680x450

ന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രംഗത്തെത്തി. ഗണേഷ് കുമാർ ഒരു ‘ഹാബിച്വൽ ഒഫൻഡർ’ ആണെന്നും ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മനസ്സ് വേദനിപ്പിച്ചതിന്റെ ഫലമാണെന്നും രാഹുൽ ആരോപിച്ചു. ഊരും പേരുമില്ലാത്ത ഇമെയിലുകളുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ താല്പര്യപ്പെടുന്ന കേരള പോലീസ്, മുഖ്യമന്ത്രിയുടെ വസതിക്ക് തൊട്ടടുത്ത് താമസിക്കുന്ന ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ഗണേഷ് കുമാറിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ത്രീകൾക്ക് വിശ്വാസത്തോടെ വിളിക്കാവുന്ന 112 എന്ന കൺട്രോൾ റൂം നമ്പറിലേക്കാണ് അവർ പരാതിപ്പെട്ടത്. ഒരു മന്ത്രിയുടെ ഭാര്യ തന്നെ തന്റെ ഫോൺ ചോർത്തുന്നുവെന്നും മന്ത്രിയുടെ സ്റ്റാഫ് തന്നെ കയ്യേറ്റം ചെയ്തുവെന്നും വെളിപ്പെടുത്തിയിട്ടും മുഖ്യമന്ത്രിയും പോലീസും പുലർത്തുന്ന മൗനം കുറ്റകരമാണ്. മുഖ്യമന്ത്രിയുടെ മകളെപ്പോലും വിളിച്ചു വിവരം പറഞ്ഞിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് രാഹുൽ ചോദിച്ചു.

ആർ. ബാലകൃഷ്ണപിള്ള സ്വന്തം മകനെക്കുറിച്ച് പണ്ട് നടത്തിയ പരാമർശങ്ങൾ ഓർമ്മിപ്പിച്ച രാഹുൽ, ഗണേഷ് കുമാറിന് തന്നെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് പരിഹസിച്ചു. ഐ.വി.എഫ് സെന്ററുകളെക്കുറിച്ച് മന്ത്രി നടത്തിയ പരാമർശങ്ങൾക്കും രാഹുൽ മറുപടി നൽകി. ഗാർഹിക പീഡനം നേരിടുന്ന ഒരു അതിജീവിതയുടെ പരാതിയിൽ കേസെടുക്കാതെ സർക്കാർ ഗണേഷ് കുമാറിനെ സംരക്ഷിക്കുകയാണെന്നും, സ്ത്രീപക്ഷമെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന് ഇത് നാണക്കേടാണെന്നും അദ്ദേഹം