ഉത്സവാഘോഷത്തിനിടെ വീണ് ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്സവാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മലമേൽ സ്വദേശി അരുൺ ആണ് മരിച്ചത്. അഞ്ചൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിനിടെ ചൊവ്വാഴ്ചയായിരുന്നു അപകടം. കുതിര എടുപ്പ് ചടങ്ങിനിടെയാണ് അരുണിന് വീണ് പരിക്കേറ്റത്. കെട്ടുകാഴ്ചയുടെ അടിയില്‍ പെട്ടാണ് അരുണിന് ഗുരുതരമായി പരിക്കേറ്റത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിദേശത്തുനിന്നും അവധിക്ക് നാട്ടിലേക്ക് എത്തിയതായിരുന്നു അരുൺ. ഉത്സവം കഴിഞ്ഞ് മടങ്ങാനുള്ള തയാറെടുപ്പിനിടെയായിരുന്നു അപകടം.

More From Author

Leave a Reply

Your email address will not be published. Required fields are marked *