തിരുവനന്തപുരം: ഇ. ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഡിഎംആർസിയുടെ ഇടക്കാല റിപ്പോർട്ട് പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ ആണ് നിർദേശം. സാങ്കേതിക, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കമ്മിറ്റി സമഗ്രമായി പരിശോധിക്കും.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള വെല്ലുവിളികൾ, സംസ്ഥാനത്തിന് ഉണ്ടാകാൻ സാധ്യതയുള്ള സാമൂഹിക – സാമ്പത്തിക നേട്ടങ്ങൾ തുടങ്ങിയവയും വിലയിരുത്തും. ഗതാഗത വകുപ്പ് സെക്രട്ടറി കൺവീനറായ നാലംഗ സമിതിയെയാണ് നിയോഗിച്ചത്. റെയിൽവേ വിദഗ്ദ്ധൻ ജെ. വിനയൻ, സാമ്പത്തിക വിദഗ്ദ്ധൻ ഡോ. സി. വീരമണി, പരിസ്ഥിതി വിദഗ്ദ്ധൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലുള്ളത്.
മുഖ്യമന്ത്രിയുടെ ഒഎസ്ഡി ആയി പ്രവർത്തിക്കുന്ന എൻ.എസ്.കെ. ഉമേഷ് ഐഎഎസും ഗതാഗത വകുപ്പ് സെക്രട്ടറിയുമായി ചേർന്ന് പ്രവർത്തിക്കും.
