ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ രണ്ടാം വാരത്തിലേക്ക്. വെറുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, ‘ടോക്സിക് പാരന്റിങ്’ എന്ന ഗൗരവകരമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണയാണ് നേടുന്നത്.
കാലടി പോലീസ് സ്റ്റേഷനിലെ സി.ഐ ആന്റണി സേവ്യറായി ബിജു മേനോനും, സങ്കീർണ്ണമായ മാനസികാവസ്ഥയുള്ള സാമുവൽ ജോസഫായി ജോജു ജോർജ്ജും സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു മിസിങ് കേസ് എങ്ങനെ ഒരു മനുഷ്യന്റെ ജീവിതത്തെയും കാഴ്ചപ്പാടിനെയും മാറ്റിമറിക്കുന്നു എന്നാണ് ചിത്രം പറയുന്നത്. ഡിനു തോമസ് ഈലന്റെ ശക്തമായ തിരക്കഥയെ ജീത്തു ജോസഫ് അതിവൈകാരികമായി സ്ക്രീനിലെത്തിച്ചു. സതീഷ് കുറുപ്പിന്റെ ദൃശ്യഭാഷയും വിഷ്ണു ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ലെന, നിരഞ്ജന അനൂപ്, ലിയോണ ലിഷോയ് എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഷാജി നടേശൻ നിർമ്മിച്ച ചിത്രം ഡിസ്ട്രിബ്യൂഷൻ ചെയ്യുന്നത് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സാണ്.
