
തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, തിരുവനന്തപുരം YMCA-യ്ക്ക് 25 ലക്ഷം CSR സഹായം നൽകി. വെമ്പായത്തിന് സമീപം വേറ്റിനാട് YMCA യൂത്ത് സെന്ററിൽ ഇൻഡോർ ബാഡ്മിന്റൺ, പിക്കിൾബോൾ കോർട്ട് നിർമ്മിക്കുന്നതിനാണ് ഈ സഹായം നൽകിയത്. പുതുതായി നിർമിച്ച കായികസമുച്ചയം കേരള സർക്കാരിന്റെ കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ. ജോർജ് ജേക്കബ് മുത്തൂറ്റ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മുത്തൂറ്റ് ഫിനാൻസിന്റെയും YMCA തിരുവനന്തപുരത്തിന്റെയും സംയുക്ത സാമ്പത്തിക സഹായത്തോടെ 35 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. കായിക, വിനോദ പ്രവർത്തനങ്ങൾക്കായി സമർപ്പിതമായ ഒരു ഇടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കായികരംഗത്തെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം YMCA അംഗങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും ശാരീരികക്ഷമത, മാനസിക ക്ഷേമം, സമഗ്ര വികസനം എന്നിവയ്ക്ക് ഈ സൗകര്യം സഹായകരമാകും. വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് കുമാരി അമിത ബാബു, YMCA തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആർതർ ജേക്കബ്, YMCA യൂത്ത് സെന്റർ വെട്ടിനാട് ചെയർമാൻ എൻജിനീയർ പ്രകാശ് ഇടിക്കുള്ള എന്നിവർക്കൊപ്പം മുത്തൂറ്റ് ഫിനാൻസിന്റെയും YMCA തിരുവനന്തപുരത്തിന്റെയും പ്രതിനിധികളും പ്രാദേശിക സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
