”ഇന്ത്യയിലെ ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികൾ”; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നാട്ടിക ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരമായ ആക്രമണമാണ് ഇസ്രയേൽ ഇറാനുമേൽ നടത്തിയത്. ഇസ്രായേലിനെതിരേ ലോകത്താകെ വിമർശനം ഉയർന്നു വരുന്ന ഘട്ടത്തിലാണ് ഈ ആക്രമണം, ഇതിന് അവർക്ക് പിൻബലമാകുന്നത് അമേരിക്കയാണ്.ഇറാനെ ആക്രമിച്ചതിൽ ലോക രാജ്യങ്ങളും സംഘടനകളും അപലപിച്ചപ്പോൾ അവിടെ ഇന്ത്യയെ കണ്ടില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാൻ പാടില്ലെന്ന നിലപാടാണ് ബിജെപി സർക്കാറിനും ആർഎസ്എസിനുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *