ആലപ്പുഴയിൽ പിടികൂടിയത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; ചെന്നൈ സ്വദേശിനി പിടിയിൽ

മാരാരിക്കുളം: ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ പിടികൂടിയത്. ക്രിസ്റ്റീനയ്ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് എക്‌സൈസ് സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് യുവതിയെ പിടികൂടുന്നത്. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതിയെ വിശദമായി ചോദ്യം ചെയ്ത വരികയാണ്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പോലീസ് പറയുന്നു.

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയിൽ നിന്ന് കഞ്ചാവുമായി എത്തിയത്. പൊലീസ് അന്വേഷണത്തിൽ തായിലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. കഞ്ചാവിന് പുറമേ ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ക്രിസ്റ്റീന. യുവതി ആലപ്പുഴയിൽ എത്തിയതിനു പിന്നിലും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയ്ക്ക് പുറമേ എറണാകുളത്തും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ക്രിസ്റ്റീന മൊഴി നൽകിയിട്ടുണ്ട്.

ആദ്യമായിട്ടാണ് എയർപോർട്ടിന് പുറത്ത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടുന്നത്. പ്രതികൾ ഹൈബ്രിഡ് കഞ്ചാവുകൾ എറണാകുളത്തും വില്പനനടത്തിയതിന് ശേഷമാണ് ആലപ്പുഴയിൽ എത്തിയതെന്നാണ് നിഗമനം. ഇവരിൽ നിന്ന് ലഭിച്ച ഹൈബ്രിഡ് കഞ്ചാവ്‌ മാരക ലഹരി വസ്തുവെന്നാണ് എക്സൈസ് പറഞ്ഞത്. ഹൈഡ്രോഫോണിക് കൃഷിരീതിയിൽ തായിലാൻഡിൽ വികസിപ്പിച്ചതാണ് ഇവ. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരി ഇതിന് ഉണ്ടെന്നും അത്കൊണ്ട് തന്നെ എംഡിഎംഎയേക്കാൾ അപകടകാരിയാണ് ഹൈബ്രിഡ് എന്ന് അന്വേഷണ സംഘം പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *