ആലപ്പുഴയില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ നൂറനാട് വള്ളികുന്നത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശശിയാണ് ഇന്നലെ രാത്രി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ലോൺ അടക്കാത്തതിനെ ചൊല്ലി ഫിനാൻസ് സ്ഥാപനത്തിൽ നിന്നുണ്ടായ ബുദ്ധിമുട്ടിനെ തുടർന്നാണ് ശശി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ പരാതിയിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ശശിയുടെ മക്കൾ ലോൺ എടുത്തിരുന്നു. ഒരു മാസത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി. ഇവർ മോശമായി സംസാരിച്ചതിൻ്റെ മനോവിഷമത്തിലാണ് ശശി ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. വീട് പണിക്കായി ഒന്നേകാൽ ലക്ഷം രൂപയാണ് കുടുംബം ലോണെടുത്തത്. 720 രൂപയാണ് അടവ് തുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *