Home » Blog » kerala Mex » ആരോഗ്യ മേഖലയിൽ വികസിച്ചത് മന്ത്രിയുടെ പോക്കറ്റ് മാത്രം; വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി കുമ്മനം രാജശേഖരൻ
New-Project-50-680x450

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ആറന്മുള മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. സംസ്ഥാനത്തെ ആരോഗ്യ മേഖല ആകെ തകർന്നിരിക്കുകയാണെന്നും മന്ത്രിയുടെ പോക്കറ്റ് മാത്രമാണ് വികസിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും എടുത്തുപറയാനില്ലെന്ന് കുമ്മനം കുറ്റപ്പെടുത്തി.

വെറും പിആർ വർക്ക് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഉദ്ഘാടനങ്ങൾ നടക്കുന്നുണ്ടെന്നല്ലാതെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വികസനമൊന്നും മണ്ഡലത്തിലില്ല എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ തീപിടുത്തമുണ്ടായി രോഗികൾ മരിച്ച സംഭവത്തിൽ അദ്ദേഹം തുറന്നടിച്ചു. അതീവ സുരക്ഷ ഉറപ്പാക്കേണ്ട ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങളിൽ ഇത്തരമൊരു അപകടം നടന്നത് അനാസ്ഥ കൊണ്ട് മാത്രം സംഭവിച്ചതാണ്. മരിച്ച രോഗികളുടെ വീട്ടിൽ പോയി മാപ്പ് പറഞ്ഞതിന് ശേഷം വേണമായിരുന്നു മന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടിയിരുന്നതെന്നും, അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.