Home » Blog » kerala Max » ആന്റോ അഗസ്റ്റിന് തിരിച്ചടി; അനധികൃത മദ്യ കേസിലെ ജാമ്യാപേക്ഷ കോടതി നിരസിച്ചു
anto

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും.

നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ആന്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിലാണ് ഉള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനായി എക്സൈസ് സംഘം ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആന്റോ അഗസ്റ്റിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവയിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *