ആന്ധ്രാപ്രദേശിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ മരേഡുമില്ലി വനത്തിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം ഗജർല രവി ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഗജർല രവി എന്ന ഉദയ്‌ക്കൊപ്പം, മറ്റൊരു ഉന്നത മാവോയിസ്റ്റ് നേതാവ് അരുണ എന്ന രവി വെങ്കട ചൈതന്യയും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്നാമന്‍റെ വിവരങ്ങൾ ലഭിച്ചിട്ടില്ല. മാരേഡുമില്ലി പൊലീസ് പരിധിയിലുള്ള ദേവിപട്ടണം വനമേഖലയിലെ കൊണ്ടമോഡാലു ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ആന്ധ്ര പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന ഒരു ഓപ്പറേഷൻ ആരംഭിച്ചത്.

.

More From Author

Leave a Reply

Your email address will not be published. Required fields are marked *