Your Image Description Your Image Description

ഇന്ന്  ആധാർ കാർഡ് ഇല്ലാതെ ഒന്നും നടക്കില്ല. എന്തിനും ഏതിനും ആധാർ കാർഡ് നിർബന്ധമാണ്. എന്നാൽ എല്ലായിപ്പോഴും  നമ്മുടെ കൈവശം ആധാർ കാർഡ് ഉണ്ടാകണമെന്നില്ല. അതിനിപ്പോൾ ഇതാ ഒരു പരിഹാരം വന്നിരിക്കുകയാണ്.ആധാര്‍ ഇനി വാട്സാപ്പ് വ‍ഴിയും ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.വാട്സാപ്പ് വ‍ഴി ആധാറിന്റെ ഡിജിറ്റല്‍ കോപ്പി എടുക്കാൻ സാധിക്കും. വാട്ട്സ്ആപ്പിലെ MyGov Helpdesk എന്ന ചാറ്റ്ബോട്ടാണ് ഇതിന് സഹായിക്കുന്നത്.

അതേസമയം +91-9013151515 എന്ന നമ്പറാണ് MyGov Helpdeskന്റേത്. ഇത് സേവ് ചെയ്തിട്ട് ഈ നമ്പറിലേക്ക് ഒരു Hi അയക്കുക. പിന്നെ ലഭിക്കുന്ന മെനുവില്‍ ‘DigiLocker Services’ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ട് വ‍ഴിയാണ് ഈ സേവനം ലഭിക്കുന്നത്. അതിനാല്‍ ഡിജിലോക്കറില്‍ ലോഗിൻ ചെയ്തിരിക്കണം. പിന്നീട് 12 അക്ക ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് എന്റര്‍ ചെയ്യുകയാണെങ്കില്‍ ഡിജിലോക്കറില്‍ ലഭ്യമായിരിക്കുന്ന എല്ലാ രേഖകളെല്ലാം വാട്സാപ്പില്‍ കിട്ടും.

 

 

Related Posts