Home » Blog » Kerala » “ആദ്യം മുഖ്യമന്ത്രി വരട്ടെ, ശേഷം പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചാല്‍ പോരെ; പ്രതിപക്ഷ ഉപനേതാവ് എന്ന വിഷയം എന്റെ മുന്നിലില്ല. അക്കാര്യം സിപിഐയോട് തന്നെ ചോദിക്കണം” – ടിപി രാമകൃഷ്ണന്‍
12

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് ഉത്തരവാദികള്‍ സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനുമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തെരഞ്ഞെടുക്കട്ടെ. അതിന് ശേഷം പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചാല്‍ മതിയല്ലോ. പ്രതിപക്ഷ നേതാവ് ഇല്ലാത്തത് കൊണ്ട് ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ? എന്നും ടി.പി രാമകൃഷ്ണന്‍ ചോദിച്ചു.

പ്രതിപക്ഷ ഉപനേതാവ് എന്ന വിഷയം എന്റെ മുന്നിലില്ല. അക്കാര്യം സിപിഐയോട് തന്നെ ചോദിക്കണം. അവര്‍ക്ക് അങ്ങനെയൊരു ആവശ്യമുണ്ടോയെന്ന് അറിയില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ജനവിധിയോട് നീതി പുലര്‍ത്താനുള്ള ബാധ്യത യുഡിഎഫിന് ഉണ്ട്. ആ ബാധ്യത അവര്‍ നിറവേറ്റുന്നില്ല.അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിത്തുടങ്ങിയിട്ടുണ്ട്.
നിര്‍ബന്ധിത ലീവിലേക്ക് പോകേണ്ട അവസ്ഥയിലേക്ക് പോലും ചിലര്‍ എത്തി. ഇതിനെ എതിര്‍ത്ത് മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ.

സതീശന്‍ കര്‍ണാടകയില്‍ പോയി ബിജെപി നേതാക്കളെ കണ്ടത് എന്തിന്? ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു പ്രതികരണവും നടത്തുന്നില്ല. സിപിഎം ഈ ആരോപണത്തില്‍ കക്ഷി ചേര്‍ന്നിട്ടില്ല. ഈ ആരോപണം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് പറഞ്ഞത്. ആശ സമരത്തില്‍ പാര്‍ട്ടിയുടെ നിലപാട് തെറ്റാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് അവരുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.