Home » Blog » kerala Mex » ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ സഹപാഠിയെ തട്ടിക്കൊണ്ടുപോയി; നാല് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ പിടിയിൽ
jail

ബെംഗളൂരുവിലെ ജെയിൻ സർവകലാശാലയിൽ സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട നാലംഗ വിദ്യാർത്ഥി സംഘം പിടിയിലായി. കേരളം, ബിഹാർ, ജാർഖണ്ഡ്, ബെംഗളൂരു സ്വദേശികളായ വിദ്യാർത്ഥികളാണ് ഒഡീഷ സ്വദേശിയായ മോഹാൻടിയെ തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി കാറിൽ കടത്തിക്കൊണ്ടുപോയ ശേഷം ഒരു സുഹൃത്തിന്റെ മുറിയിൽ പാർപ്പിക്കുകയായിരുന്നു. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായി യുവാവിനെ വിട്ടുനൽകാൻ 50,000 രൂപയാണ് ഇവർ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടത്.

മോചനദ്രവ്യമായി സുഹൃത്തുക്കൾ ആദ്യം പതിനായിരം രൂപ നൽകിയെങ്കിലും പിന്നീട് സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും യുവാവിനെ സുരക്ഷിതനായി രക്ഷപ്പെടുത്തുകയും ചെയ്തു. പ്രതികളിൽ നിന്ന് മെറ്റൽ കളിത്തോക്ക്, കത്തി, കടത്താൻ ഉപയോഗിച്ച കാർ എന്നിവ പോലീസ് കണ്ടെടുത്തു. ഈ സംഘം നേരത്തെയും നിരവധി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ളതായി പോലീസ് വ്യക്തമാക്കുന്നു.