Home » Blog » kerala Max » അമിത് കുമാറിൻ്റെ കണക്കിലെ ചിരികൾ
29

ബാങ്കിംഗ് ക്രൈം ത്രില്ലറുകളായ ഏകെ, മിസ്റ്ററി അറ്റ് മാമംഗലം തുടങ്ങിയ കൃതികളുടെ രചയിതാവെന്ന നിലയിൽ പ്രസിദ്ധനായ അമിത് കുമാറിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് കണക്കിലെ ചിരികൾ.  നർമ്മരസമുള്ള 34 കുറിപ്പുകളുടെ സമാഹാരമാണിത്. ബാങ്കും പരിസരവുമാണ് മിക്ക കുറിപ്പുകളുടെയും പശ്ചാത്തലം.

പ്രശ്‌നസങ്കീര്‍ണമായ സന്ദര്‍ഭങ്ങളില്‍ പോലും നര്‍മ്മത്തിന്റെ ഒരു നീരൊഴുക്കു കൊണ്ടുവരാന്‍ സാധിക്കുമെന്ന് അയത്‌നലളിതമായ ഗദ്യത്തില്‍ രചിക്കപ്പെട്ട ഈ പുസ്തകത്തിലൂടെ അമിത് കുമാർ തെളിയിക്കുന്നതായി ആമുഖക്കുറിപ്പിൽ പ്രശസ്ത എഴുത്തുകാരൻ ഇ സന്തോഷ് കുമാർ അഭിപ്രായപ്പെടുന്നു. ഇതിലെ കഥകള്‍ വായിക്കുമ്പോള്‍ ഏതു കഠിനഹൃദയന്റെ ചുണ്ടുകളിലും ഒരു ചിരി വിടര്‍ന്നേക്കും എന്നുള്ളത് ബാങ്ക് ഗ്യാരണ്ടി പോലെ ഉറപ്പാണ് എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രശസ്ത കാർട്ടൂണിസ്റ്റായ വി ആർ രാഗേഷ് ആണ് കുറിപ്പുകൾക്ക് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ലോഗോസ് ആണ് പ്രസാധകർ.  വില 270 രൂപ.

Leave a Reply

Your email address will not be published. Required fields are marked *