Home » Blog » Kerala » അമല്‍ നീരദിന്റെ ‘ബാച്ച്‌ലര്‍ പാര്‍ട്ടി D’eux’ വരുന്നു, ഒപ്പം വമ്പന്‍ താരനിരയും

മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ അമല്‍ നീരദിന്റെ പുതിയ ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടി D’eux’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012-ല്‍ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്. ഫ്രഞ്ച് ഭാഷയില്‍ ‘രണ്ട്’ എന്നും, ‘അവരുടെ’ അല്ലെങ്കില്‍ ‘അവരെ കുറിച്ച്’ എന്നുമാണ് ‘D’eux’ എന്ന വാക്കിന്റെ അര്‍ത്ഥം.

യങ് ജനറേഷന്‍ താരങ്ങളും മലയാളത്തിലെ മുന്‍നിര അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തില്‍ നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ക്രിസ്റ്റോ സേവ്യറും സംഭാഷണം ഉണ്ണി ആറുമാണ് കൈകാര്യം ചെയ്യുന്നത്. തപസ് നായക് (സൗണ്ട് ഡിസൈന്‍), ജോസഫ് നെല്ലിക്കല്‍ (പ്രൊഡക്ഷന്‍ ഡിസൈന്‍), റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ (ഗാനരചന), മഷര്‍ ഹംസ (കോസ്റ്റ്യൂം), റോണക്‌സ് സേവ്യര്‍ (മേക്കപ്പ്), ആതിര ദില്‍ജിത്ത് (പിആര്‍ഒ) എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. അമല്‍ നീരദിന്റെ സ്റ്റൈലിഷ് ആക്ഷന്‍ ചിത്രങ്ങളുടെ നിരയില്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *