അബുദാബി: യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർഇന്ത്യ എക്സ്പ്രസ്. പല വിഭാ​ഗങ്ങളിലായുള്ള ടിക്കറ്റ് നിരക്കുകളിലും വൻ കിഴിവുകളാണ് ഫ്ലാഷ് സെയിലിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്സ്പ്രസ് ലൈറ്റ് വിമാന ടിക്കറ്റ് നിരക്ക് 5786 രൂപയായി. എക്സ്പ്രസ് വാല്യു കാറ്റ​ഗറിയിൽ 6128 രൂപയും എക്സ്പ്രസ് ഫ്ലക്സ് കാറ്റ​ഗറിയിൽ 7041 രൂപയുമാണ്. ജൂലൈ 22, 24, 25 തീയതികളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭ്യമാകുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഫ്ലാഷ് സെയിൽ പരിമിതകാല ഓഫറാണ്. Also Read: ‘സ്ട്രോബെറി മൂൺ’; ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി കുവൈത്ത് അതേസമയം ജൂൺ 6 വരെ മാത്രമാണ് ഇതിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നത്. എയർലൈനിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രാഥമിക ബുക്കിങ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് ബുക്കിങ് നടത്താവുന്നതാണ്. വേനലവധി പ്രമാണിച്ച് നിരവധി പേരാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഇവർക്ക് ഇതൊരു ആശ്വാസ വാർത്തയാണ്.

അബുദാബി: യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്കുകൾ കുറച്ച് എയർഇന്ത്യ എക്സ്പ്രസ്. പല വിഭാ​ഗങ്ങളിലായുള്ള ടിക്കറ്റ് നിരക്കുകളിലും വൻ കിഴിവുകളാണ് ഫ്ലാഷ് സെയിലിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്സ്പ്രസ് ലൈറ്റ് വിമാന ടിക്കറ്റ് നിരക്ക് 5786 രൂപയായി.

എക്സ്പ്രസ് വാല്യു കാറ്റ​ഗറിയിൽ 6128 രൂപയും എക്സ്പ്രസ് ഫ്ലക്സ് കാറ്റ​ഗറിയിൽ 7041 രൂപയുമാണ്. ജൂലൈ 22, 24, 25 തീയതികളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭ്യമാകുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഫ്ലാഷ് സെയിൽ പരിമിതകാല ഓഫറാണ്.

അതേസമയം ജൂൺ 6 വരെ മാത്രമാണ് ഇതിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നത്. എയർലൈനിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രാഥമിക ബുക്കിങ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് ബുക്കിങ് നടത്താവുന്നതാണ്. വേനലവധി പ്രമാണിച്ച് നിരവധി പേരാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഇവർക്ക് ഇതൊരു ആശ്വാസ വാർത്തയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *