Home » Blog » kerala Mex » ‘അപ്പൻ കൂടെയുണ്ട്’; കഞ്ചാവ് കേസിൽ അറസ്റ്റിലായ മകന് പിന്തുണയുമായി ടിനി ടോം
e02881923cd4a8a567c0a04149c13abc109461c7ed1717f44c452931007b6882.0

കൊച്ചി: കഞ്ചാവ് കൈവശം വെച്ച കേസിൽ മകൻ ആദം ഷീമിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ, മകന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് നടൻ ടിനി ടോം. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. മകൻ എംജി സർവകലാശാല കലോത്സവത്തിൽ നേടിയ സർട്ടിഫിക്കറ്റിന്റെയും ട്രോഫിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ടിനിയുടെ കുറിപ്പ്.

​”എല്ലാം കാലം തെളിയിക്കും, നിന്റെ അപ്പൻ കൂടെയുണ്ട്” എന്നാണ് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചത്. മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കുന്നവർ അത് ആഘോഷിക്കട്ടെ എന്നും, ഏത് കുരിശിനും മൂന്നാം നാൾ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകൻ തനിക്ക് എപ്പോഴും ഹീറോ ആണെന്നും അദ്ദേഹം കുറിച്ചു.

​നേരത്തെ ലഹരിക്കെതിരെയുള്ള പോലീസിന്റെ ‘യോദ്ധാവ്’ ക്യാമ്പയിന്റെ അംബാസഡറായി ടിനി ടോം പ്രവർത്തിച്ചിരുന്നു. ലഹരി മാഫിയയെ ഭയന്ന് മകന് ലഭിച്ച സിനിമ അവസരം താൻ വേണ്ടെന്ന് വെച്ചുവെന്ന് മുൻപ് ടിനി ടോം നടത്തിയ പ്രസംഗം വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മകന്റെ അറസ്റ്റും അതിന് പിന്നാലെയുള്ള ടിനിയുടെ പ്രതികരണവും ഇപ്പോൾ ശ്രദ്ധേയമാകുന്നത്.