അനശ്വര രാജൻ ചിത്രം ‘വിത്ത് ലവ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി ആറിന് തീയേറ്ററുകളിൽ എത്തിയ ഈ റൊമാന്റിക് ഡ്രാമ ചിത്രം ഒരു മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴിയാകും ചിത്രം സ്ട്രീം ചെയ്യുക.
മാർച്ച് ആറ് മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷത്തെ തമിഴ് ഹിറ്റ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’യുടെ സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘ലവർ’, ‘ടൂറിസ്റ്റ് ഫാമിലി’ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന മദൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഷോൺ റോൾഡൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം. ഹരിഷ് കുമാർ, കാവ്യാ അനിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
