‘അനന്തൻ കാടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്

മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ‘അനന്തൻ കാടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്. ‘ടിയാൻ’ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ആണ് ഒരുക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയും, മലയാളം, തമിഴ്, തെലുഗു , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. കാന്താര, മംഗലവാരം, മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീതം.

പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ടിയാന് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, ‘പുഷ്പ ‘ സിനിമയിലെ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *