Home » Blog » kerala Max » ‘അതിരടി’ ഒരു പോരാട്ടത്തിന്റെ ഫലം; സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് ബേസിൽ ജോസഫ് മനസ്സ് തുറക്കുന്നു
BASILL

ലയാള സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘അതിരടി’യുടെ വിശേഷങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ നിർമ്മാണത്തിലേക്കും അഭിനയത്തിലേക്കും എത്തിയ സാഹചര്യത്തെക്കുറിച്ച് ബേസിൽ മനസ്സ് തുറന്നത്. ഒരു പ്രൊഡക്ഷൻ ഹൗസ് ഉണ്ടെങ്കിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ സിനിമ ചെയ്യാമെന്ന് തോന്നിയിരുന്നെങ്കിലും അതിരടി എന്ന ചിത്രം യാദൃശ്ചികമായാണ് സംഭവിച്ചതെന്ന് ബേസിൽ പറയുന്നു.

നേരത്തെ പ്ലാൻ ചെയ്തിരുന്ന ചില സിനിമകൾ നടക്കാതെ പോയതും, ഏകദേശം രണ്ട് വർഷത്തോളം ചിലവഴിച്ച് ഒരുക്കിയ ഒരു ഹിന്ദി പ്രോജക്റ്റ് പാതിവഴിയിൽ നിലച്ചുപോയതും വലിയ നിരാശയുണ്ടാക്കിയിരുന്നു. ആ ഒരു ട്രോമയിൽ നിന്നാണ് അതിരടി എന്ന സിനിമയുടെ പ്ലാനിംഗിലേക്ക് താൻ എത്തിയതെന്ന് ബേസിൽ വെളിപ്പെടുത്തി. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്.

മെയ് 14-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയുടെ സ്റ്റൈലിഷ് ലുക്കിലാണ് ബേസിൽ എത്തുന്നത്. ടൊവിനോ തോമസ് മാസ്സ് ലുക്കിലും വിനീത് ശ്രീനിവാസൻ മറ്റൊരു പ്രധാന വേഷത്തിലും ചിത്രത്തിലുണ്ട്. മിന്നൽ മുരളിക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും നിറഞ്ഞ ഒരു പക്കാ ഫെസ്റ്റിവൽ എന്റർടൈനറായാണ് അതിരടി അണിയറയിൽ ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, അനന്തു എസ്. നായർ എന്നിവർക്കൊപ്പം ടൊവിനോ തോമസും സമീർ താഹിറും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.