Home » Blog » kerala Max » ​’അടുത്ത നിർഭയ ആകാൻ ആഗ്രഹമുണ്ടോ?’; ജെ.എൻ.യു വൈസ് പ്രസിഡന്റ് ഗോപിക ബാബുവിന് വധ ഭീഷണി
IMG_20260801_223328

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക ബാബുവിന് ഭീഷണി സന്ദേശം. അടുത്ത നിര്‍ഭയ ആവണോ എന്നാണ് സന്ദേശത്തില്‍ ചോദിച്ചിരിക്കുന്നത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഗോപിക തന്നെ ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഗോപിക തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സംഭവത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. അടുത്ത നിര്‍ഭയ ആവണോ എന്ന് ചോദിക്കുന്ന സംഘി ഈ രാജ്യത്തെ ലക്ഷക്കണക്കിന് ടി ജി മോഹന്‍ദാസുമാരില്‍ ഒരാളാണെന്ന് പി എസ് സഞ്ജീവ് പറഞ്ഞു. ഇവര്‍ സ്ത്രീകളെ കാണുന്നത് ഈ നിലയിലുമാണ്. കേരളത്തില്‍ ടി ജി മോഹന്‍ദാസ് ഇങ്ങനെ ഒക്കെ അപകടകരമായി സംസാരിച്ചിട്ടും സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെകില്‍ എന്താവും ഡല്‍ഹിയിലെ സ്ഥിതിയെന്നും സഞ്ജീവ് ചോദിച്ചു.