അഗ്നിരക്ഷാ ജീവനക്കാരന്റെ ബൈക്കിന് കുറുകേ രാത്രിയിൽ കാട്ടുപന്നി ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് പരിക്ക്

തിരുവനന്തപുരം: അഗ്നിരക്ഷാ ജീവനക്കാരന്റെ ബൈക്കിന് കുറുകേ കാട്ടുപന്നി ചാടി പരിക്ക്. വിതുര ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ വിനിലിനും സുഹൃത്ത് വിഷ്ണുവിനുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടമുണ്ടായത്. രാത്രി പത്തുമണിയോടെ പാലോട് നിന്നും ബൈക്കിൽ ഭരതന്നൂരിലേക്ക് പോകുന്ന വഴി മൈലം മൂട് പാലത്തിനു സമീപം എത്തിയപ്പോഴാണ് കാട്ടുപന്നി റോഡിനു കുറുകെ ചാടിയത്.

റോഡിൽ വെളിച്ചം ഇല്ലാത്തതിനാൽ സമീപത്ത് നിന്നും പന്നി ചാടുന്നത് ശ്രദ്ധയിൽ പെട്ടില്ല. പെട്ടന്ന് ബൈക്ക് നിയന്ത്രണം നഷടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിന് പിന്നാലെ പന്നി സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. വിനിലിന് കൈകാലുകൾക്കും നെറ്റിക്കും പരിക്കുണ്ട്. സുഹൃത്തിനും ചെറിയ പരിക്കുകളുണ്ടായി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *