Your Image Description Your Image Description

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരായ 20നും 30നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക്  അക്വാകൾച്ചർ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

പരിശീലനം ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് അംഗീകൃത ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും. 8 മാസം നീളുന്ന പരിശീലനത്തിൽ പരമാവധി 5 പേർക്ക് മാത്രമായിരിക്കും പ്രവേശനം. പരിശീലന കാലയളവിൽ ഓരോമാസവും 10,000 രൂപ സ്‌റ്റൈപന്റ് അനുവദിക്കും.

താൽപര്യമുള്ളവർ  ജൂലൈ 25-നു മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ (ട്രെയിനിംഗ്)കിഴക്കേ കടുങ്ങല്ലൂർയു.സി. കോളേജ് പി.ഒആലുവ എന്ന വിലാസത്തിലോ nifamaluva@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂലൈ 25ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. മുൻ വർഷങ്ങളിൽ ഈ പരിശീലനത്തിൽ പങ്കെടുത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Related Posts