Home » Blog » kerala Mex » ഹോസ്റ്റൽ അങ്കണത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറപകടം; മദ്യലഹരിയിലായിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ
accident-680x450

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറി. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ആർക്കും പരിക്കില്ല.അമിതവേ​ഗത്തിൽ നിയന്ത്രണംവിട്ടെത്തിയ കാർ ഹോസ്റ്റൽ ​ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ട് പ്രധാനവാതിലിന്റെ തൊട്ടരികിലായി ഇടിച്ചുനിൽക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നയാപ്പള്ളിയിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. ബിസിനസുകാരനായ ബി. മൊഹന്തിയാണ് വാഹനമോടിച്ചിരുന്നത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അമിതവേ​ഗത്തിലായിരുന്ന കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ടാണ് സമീപത്തെ ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറിയത്. സംഭവസമയം ഹോസ്റ്റലിന്റെ ​ഗേറ്റിനരികിലും പാർക്കിങ് ഏരിയയിലും പ്രധാനവാതിലിനരികെയും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ​സംഭവത്തിൽ മൊഹന്തിക്കെതിരേ കേസെടുത്തതായും എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു