സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്‌സ് രജിസ്‌ട്രേഷന്‍ ജൂണ്‍ 16 വരെ

മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ഭാഷാ കോഴ്‌സ് പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് കോഴ്‌സ് നടത്തുന്നത്.

ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലുമായി 60 മണിക്കൂര്‍ ഓഫ് ലൈനായും 30 മണിക്കൂര്‍ ഓണ്‍ലൈനായുമാണ് ക്ലാസുകള്‍. പത്താം ക്ലാസ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ.

കോഴ്‌സ് പീസ് 3500 രൂപ. താത്പര്യമുള്ളവര്‍ ജൂണ്‍ 16ന് മുന്‍പ് http:\\www.literacymissionkerala.org, kslma.keltron.in എന്നീ സൈറ്റുകള്‍ മുഖേന അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ്, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ : 04832-2734670.

More From Author

Leave a Reply

Your email address will not be published. Required fields are marked *