മന്ത്രി സജി ചെറിയാന്റെ പരാതിയെത്തുടർന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കാലത്ത് ലഹരിക്കടത്ത് കേസിലെ പ്രതിയുടെ കാറാണ് മന്ത്രി ഉപയോഗിച്ചതെന്ന് ബിനു ചുള്ളിയിൽ ആലപ്പുഴയിൽ വെച്ച് പ്രസംഗിച്ചിരുന്നു. തനിക്കെതിരെ ബിനു ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി പരാതി നൽകിയത്. മന്ത്രിക്കെതിരെയുള്ള വ്യക്തിഹത്യയും അപവാദപ്രചരണവും കണക്കിലെടുത്താണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
