Home » Blog » kerala Mex » സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഉച്ചയ്ക്ക് ശേഷം കുത്തനെ കുറഞ്ഞു
gold-leese-680x450

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. രാജ്യാന്തര വിപണിയിലെ അസ്ഥിരതയെത്തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് രാവിലെ രേഖപ്പെടുത്തിയ നിരക്കിൽ നിന്ന് പവന് 2,120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 രൂപയായി താഴ്ന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 265 രൂപ കുറഞ്ഞ് 13,250 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,07,720 രൂപയായിരുന്നു വില. എന്നാൽ വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ വില താഴേക്ക് എത്തിക്കുകയായിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. ഇക്കഴിഞ്ഞ മാർച്ച് 23-ന് സ്വർണവില പവന് 99,480 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. വരും ദിവസങ്ങളിലും വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന.