
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധിച്ചു. ഇന്നലെ പവന് 1,13,040 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,130 രൂപയും. എന്നാൽ, ഇന്ന് വില വീണ്ടും കൂടി. ഒരു പവന് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,920 രൂപയായി. ഗ്രാമിന് 14,240 രൂപയായി.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.
