Home » Blog » Kerala » സംസ്ഥാനത്ത് നടന്നത് വൻ വൈദ്യുതി അഴിമതി; പകൽക്കൊള്ളയ്ക്ക് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രിയെന്ന് പിണറായി
Pinarayi-vijayan-680x450 (1)

വി.ഇ.എച്ച് – ഹിമാചൽ പ്രദേശ് വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നൽകിയ രണ്ട് ഇടപാടുകളും അതീവ ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി നടപ്പിലാക്കിയ ഈ കരാറുകൾ പകൽക്കൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

നാല് രൂപയിൽ താഴെ മാത്രം ലഭിക്കേണ്ട കാറ്റാടി വൈദ്യുതി, യാതൊരുവിധ ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങാൻ വി.ഇ.എച്ച് ഗ്ലോബൽ കമ്പനിയുമായി ഉണ്ടാക്കിയ കരാർ വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെച്ചു. 496 കോടി രൂപയുടെ ഈ ഇടപാടിൽ പെരുപ്പിച്ചു കാണിച്ച വിലയിലൂടെ മാത്രം സംസ്ഥാനത്തിന് കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, ഹിമാചൽ പവർ കോർപ്പറേഷനിൽ നിന്നുള്ള വൈദ്യുതി എനർജി എക്സ്ചേഞ്ചിലെ നിരക്കനേക്കാൾ ഏറ്റവും കൂടിയ വിലയായ 14.5 രൂപയ്ക്കാണ് കെ.എസ്.ഇ.ബി വാങ്ങിയത്. ഒക്ടോബറിൽ മാത്രം 282 കോടി രൂപയുടെ വൈദ്യുതിയാണ് ഈ കരാർ പ്രകാരം ഹിമാചലിൽ നിന്നും വാങ്ങിയത്. നിയമ-ധന വകുപ്പുകളുടെ പരിശോധനകൾ പോലുമില്ലാതെ ഫയലുകളിൽ ശരവേഗത്തിൽ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നൽകിയതിലൂടെ ഈ രണ്ട് ഇടപാടുകളുടെയും ദുരൂഹത വ്യക്തമാണെന്ന് അദ്ദേഹം വിശദമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *