സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

വേതന പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയും പരാതികൾ ഉയർന്നിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *