തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായിരുന്നു.
മുൻ സിഇഒ ഡോ. രത്തൻ യു. കേൽക്കറെ സ്ഥലംമാറ്റിയതിനെ തുടർന്നാണ് പുതിയ നിയമനം. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. എ. കൗഷിഗൻ.
