ഷുഹൈബ് (Photo: Manorama Creative)
കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു ഹൈക്കോടതി. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു.
ഈ മാസം 18 മുതല്‍ കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം ആരംഭിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കുകയും ഇവര്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ കേസ് നിലവിലെ കോടതിയില്‍ നിന്ന് മാറ്റാന്‍ പ്രതിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രതികളുടെ അഭിഭാഷകര്‍ വിസമ്മതിച്ചു.
ആകാശ് തില്ലങ്കേരി (31), റജില്‍ രാജ് (32), എ. ജിതിന്‍ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്‌കര്‍ (34) എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. കെ. ബൈജു (44), പി.പി. അന്‍വര്‍ സാദത്ത് (31), കെ. അഖില്‍ (31), കെ. സഞ്ജയ് (29), കെ. രജത് (30), കെ.വി. സംഗീത് (30), പി.കെ. അഭിനാഷ് (27), സി. നിജില്‍ (35), കെ.പി. പ്രശാന്ത് (56), എ.പി. സിനീഷ് (37), എ.കെ. സുബീന്‍ (33), വി. പ്രജിത്ത് (34) എന്നിവരാണ് മറ്റ് പ്രതികള്‍.
