Home » Blog » Kerala » ‘ശ്രീകൃഷ്ണ സങ്കൽപ്പം’ ; പിണറായി വിജയന്‍റെ ജയന്തി ആശംസയ്‌ക്കെതിരെ വിമർശനം
17

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ഫേസ്ബുക്ക് കുറിപ്പിലെ കമന്റ് ബോക്സിൽ വിമർശനങ്ങൾ നിറയുന്നു. ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണെന്നും പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെ എന്നാണ് പിണറായി ഫെയ്സ് ബുക്കിൽ കുറിച്ചത്. പിന്നാലെയാണ് വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളുമായി കമൻറ് ബോക്സ് നിറഞ്ഞത്.

കുറിപ്പിൽ ഉപയോഗിച്ച ‘ശ്രീകൃഷ്ണ സങ്കൽപ്പം’ എന്ന പ്രയോഗത്തിനെതിരേയും, ഒപ്പം തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ രാഷ്ട്രീയ മനംമാറ്റമാണെന്ന് പരിഹസിച്ചു. “സങ്കല്പം ആണെങ്കിൽ പിന്നെ എന്തിനാണ് ആശംസ?” എന്നാണ് ഒരാളുടെ കമൻറ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശ്രീകൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യവും കർത്തവ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനവും നന്മയ്ക്കായി നിലകൊള്ളാനുള്ള ആത്മവിശ്വാസവും ആ സങ്കൽപ്പത്തിൽനിന്ന് നമുക്ക് ഉൾക്കൊള്ളാനാകട്ടെ. അനീതിക്കും അധർമ്മത്തിനുമെതിരെ നിലകൊള്ളാനും, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും, മനുഷ്യർക്കിടയിലെ സ്നേഹവും സാഹോദര്യവും കൂടുതൽ ദൃഢമാക്കാനും ശ്രീകൃഷ്ണ ജയന്തി നമുക്ക് പ്രചോദനമാകട്ടെ.

സ്നേഹവും സന്തോഷവും സമത്വവും നിറഞ്ഞ സമൂഹത്തിനായുള്ള സന്ദേശമായി ഈ ശ്രീകൃഷ്ണ ജയന്തി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *