Home » Blog » kerala Mex » ശബരിമല സ്വർണ്ണക്കൊള്ള കേസ്; റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് ജാമ്യം
pathmakumar-680x450

ബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ദ്വാരപാലക ശില്പ കേസിലും പത്മകുമാറിന് സ്വാഭാവിക ജാമ്യം നൽകിയത്. നേരത്തെ അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.

ഈ കേസിലെ മറ്റ് ഏഴ് പ്രതികളും ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. തന്ത്രി കണ്ഠരര് രാജീവര്, മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജു എന്നിവർക്ക് സാധാരണ ജാമ്യമാണ് കോടതി അനുവദിച്ചത്. അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.