തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡ് അംഗത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രത്യേക അന്വേഷണസംഘമായ എസ്ഐടിക്ക് കത്തയച്ചു. കേസിൽ അഡ്വക്കേറ്റ് സന്തോഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
2025ൽ സ്മാർട്ട് ക്രിയേഷൻസിന് സ്വർണപ്പാളികൾ കൈമാറിയ സമയത്ത് നടന്ന നിർണായക യോഗങ്ങളിൽ സന്തോഷ് കുമാർ പങ്കെടുത്തിരുന്നു എന്നതാണ് മന്ത്രി ഉയർത്തുന്ന പ്രധാന ആരോപണം. ഈ സാഹചര്യത്തിൽ കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്, ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടവരുടെ പങ്കും അന്വേഷിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
