Home » Blog » Kerala » വൈദേകം റിസോർട്ട് വിവാദം: ഇ.പി. ശ്യാംജിത്തിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനേജ്മെന്റ് നിയമനടടിയിലേക്ക്
b6cb855cf86d11eda8240a58a9feac02

കണ്ണൂർ: സി.പി.എം നേതാവ് ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ ഇ.പി. ശ്യാംജിത്തിനെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിയുമായി വൈദേകം മാനേജ്മെന്റ്. വൈദേകം റിസോർട്ടിൽ ഇ.പി. ജയരാജന്റെ ഭാര്യ നിക്ഷേപിച്ച തുക പ്രമുഖ വ്യവസായി ശശിധരൻ കർത്തയുടേതാണെന്ന ശ്യാംജിത്തിന്റെ ആരോപണത്തിനെതിരെയാണ് മാനേജ്മെന്റ് വക്കീൽ നോട്ടീസ് അയച്ചത്. ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഏഴ് ദിവസത്തിനകം തിരുത്തി പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വക്കീൽ നോട്ടീസിലൂടെ വൈദേകം മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

അതേസമയം, ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കുന്ന നിർണ്ണായക തെളിവുകളും വൈദേകം പുറത്തുവിട്ടു. ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയത് അഞ്ച് ലക്ഷം രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാലാണെന്നും, സ്ഥാപനത്തിലെ പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് ഇവർ പണം തട്ടിയെടുക്കുകയായിരുന്നുവെന്നും മാനേജ്മെന്റ് ആരോപിച്ചു. തട്ടിപ്പ് തെളിയിക്കുന്ന വൗച്ചറുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ട മാനേജ്മെന്റ്, സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പി.ആർ.ഒ എന്ന പേരിൽ വ്യാജ വിസിറ്റിംഗ് കാർഡ് അച്ചടിച്ച് ഉപയോഗിച്ചതിനെതിരെ ഇയാൾ ജോലി ചെയ്യുന്ന ഐ.സി.എമ്മിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *