Home » Blog » kerala Max » വീണ്ടും ചികിത്സാ പിഴവ്; കേടായ പല്ലിന് പകരം നല്ല പല്ല് പിഴുതെടുത്തു, നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ പൊലീസിൽ പരാതി!
w-412,h-232,croprect-1x0x1278x718,imgid-01kwe1atqywmq84w0vqnjmjk6z,imgname-fotojet---2026-07-01t102736.364-1782882593534

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടര്‍ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തില്‍ നാദാപുരം പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പതിനൊന്നുകാരനും അമ്മയും കൂടിയാണ് പല്ല് എടുക്കാനായി ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ ഒരു പല്ല് എടുത്തുമാറ്റുകയും വായില്‍ വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ വീട്ടിലെത്തി പഞ്ഞി എടുത്തു കളഞ്ഞപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് അമ്മ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ ‘മറ്റേ പല്ലുകൂടി എടുത്തുതരാം’ എന്ന മറുപടിയാണ് നല്‍കിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് പരാതി അറിയിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *