Home » Blog » Kerala » വയനാട് ദുരന്തം: മണ്ണിലടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ ഊർജ്ജിതം; അത്യാധുനിക ക്യാമറകളും ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്ക്
images - 2026-07-07T185947.722

കള്ളാടിയിലുണ്ടായ ഭീകരമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദേശീയ ദുരന്തപ്രതികരണ സേനയുടെ 70 പേരടങ്ങുന്ന രണ്ട് പ്രത്യേക സംഘങ്ങളാണ് നിലവിൽ തിരച്ചിലിന് നേതൃത്വം നൽകുന്നത്. വൻ മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ അതീവ ജാഗ്രതയോടെയാണ് അധികൃതർ നീങ്ങുന്നത്. ഇതിനായി മണ്ണിനടിയിലെ ഏറ്റവും ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുക്കാൻ ശേഷിയുള്ള അത്യാധുനിക ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രണ്ട് പ്രത്യേക കെഡാവർ നായ്ക്കളെയും ദുരന്തഭൂമിയിൽ എത്തിച്ചിട്ടുണ്ട്. മണ്ണടിയിൽ ഏതെങ്കിലും തരത്തിലുള്ള അനക്കങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ ഉടൻ തന്നെ ആ ഭാഗത്തെ മണ്ണ് അതീവ ശ്രദ്ധയോടെ നീക്കി ആളുകളെ ജീവനോടെ പുറത്തെടുക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്.

 

ദുരന്തത്തിൽ എത്രപേർ കാണാതായിട്ടുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അതേസമയം, മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും പെട്ട് പൂർണ്ണമായി തടസ്സപ്പെട്ട മീനാക്ഷി പാലത്തിലെ മണ്ണും അവശിഷ്ടങ്ങളും രാത്രിയോടെ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് എൻ.ഡി.ആർ.എഫ്. വ്യക്തമാക്കുന്നത്. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും അത്യാധുനിക സജ്ജീകരണങ്ങളും ദുരന്തബാധിത പ്രദേശത്തേക്ക് എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.