വയനാട് തുരങ്ക പാതക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

വയനാട് -തുരങ്ക പാതക്ക് പാരിസ്ഥിതിക അനുമതി നല്‍കിയുള്ള ഉത്തരവിറങ്ങി. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഇന്നലെയാണ് ഉത്തരവിറക്കിയത്. നല്‍കിയിരിക്കുന്ന ശുപാര്‍ശകളെല്ലാം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത വരുന്നത്.

പരിസ്ഥിതി ലോല പ്രദേശമാണ്. അതിനാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശേഷമായിരിക്കണം നിര്‍മാണം. പ്രകൃതിക്ക് ദോഷകരമായി ബാധിക്കാത്ത വിധമുള്ള പ്രവര്‍ത്തനമാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ഉത്തരവില്‍ പറയുന്നു. 2134 കോടിയാണ് തുരങ്കപാതയുടെ നിര്‍മാണ ചിലവായി കരുതിയിരിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *